യു.പി.എ കാലത്ത് സൈന്യം മൂന്ന് തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരുന്നു: എ.കെ.ആന്റണി

തിരുവനന്തപുരം: താന്‍ പ്രതിരോധ മന്ത്രിയായിരിക്കവേ ഇന്ത്യന്‍ സൈന്യം മൂന്ന് തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി. സാധാരണനിലയില്‍ ഇത്തരം സൈനിക രഹസ്യങ്ങള്‍ പുറത്ത് വിടുമായിരുന്നില്ല. അതിനാലാണ് അന്ന് ഈ സംഭവങ്ങള്‍ പുറത്തറിയാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതെല്ലാം ലംഘിക്കുകയാണെന്നും സൈന്യത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തലസ്ഥാനത്ത് ശശി തരൂരിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്ത് സംസാരിക്കവേയാണ് എ.കെ.ആന്റണി താന്‍ പ്രതിരോധ മന്ത്രിയായിരിക്കവേ സൈന്യം മൂന്ന് തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി എന്ന വിവരം വെളിപ്പെടുത്തിയത്.

Top