തലച്ചോറിലെ രക്തസ്രാവത്തിന് ശസ്ത്രക്രിയ; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരിച്ച ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയാണെന്ന് വിവരം.

ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ് പ്രണബ് മുഖര്‍ജിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു മുന്‍പ് നടത്തിയ പതിവ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തു വിട്ടത്.

Top