40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട സര്‍ഫ്‌ബോര്‍ഡ് ഉടമസ്ഥന്റെ കൈയ്യില്‍ തിരിച്ചെത്തി

ന്യൂകാസില്‍:40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ടു പോയ സര്‍ഫ്‌ബോര്‍ഡ് ഉടമസ്ഥന്റെ കൈയ്യില്‍ തിരിച്ചെത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 1970 ല്‍ ന്യൂകാസിലില്‍ നിന്ന് 1800 ഓസ്‌ട്രേലിയന്‍ ഡോളറിന് അമ്മ വാങ്ങി നല്‍കിയ സര്‍ഫ് ബോര്‍ഡാണ് മോഷണം പോയത്. അമ്മ ആഗ്രഹിച്ച് വാങ്ങി നല്‍കിയ സര്‍ഫ് ബോര്‍ഡ് ആയതുകൊണ്ടാവാം തിരികെ തന്റെ കൈയ്യില്‍ തന്നെയെത്തിയതെന്ന് ഗില്‍സണ്‍ വ്യക്തമാക്കി.

പഴഞ്ചന്‍ സര്‍ഫ്‌ബോര്‍ഡുകളുടെ അറ്റകുറ്റപ്പണിയുടെ വ്യാപാരമാണ് ഗില്‍സണിന്. ഓണ്‍ലൈനില്‍ വളരെ അപ്രതീക്ഷിതമായിട്ടാണ് കുതിരയുടെ ചിത്രമുള്ള സര്‍ഫ് ബോര്‍ഡ് കണ്ണില്‍പ്പെട്ടത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സര്‍ഫിങ്ങ് ഗാലറിയിലെ ഫോട്ടോയിലാണ് സര്‍ഫ് ബോര്‍ഡ് കണ്ടത്. ഗില്‍സണ്‍ ഗാലറി ഉടമസ്ഥരെ ബന്ധപ്പെട്ട് സര്‍ഫ് ബോര്‍ഡുമായുള്ള ആത്മബന്ധത്തെ കുറിച്ചെല്ലാം പറഞ്ഞു. സര്‍ഫ് ബോര്‍ഡിന്റെ ഇപ്പോഴത്തെ ഉടമ കാര്യങ്ങളെല്ലാം അറിഞ്ഞപ്പോള്‍ സൗജന്യമായി തന്നെ ഗില്‍സണിന് ബോര്‍ഡ് നല്‍കുകയും ചെയ്തു.

Top