മകള്‍ ലക്ഷ്മിയുടെ പേരില്‍ അവാര്‍ഡ് പ്രഖ്യാപിച്ച് സുരേഷ്ഗോപി

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുന്‍ എംപിയും സിനിമാതാരവുമായ സുരേഷ് ഗോപി നിര്‍വഹിച്ചു. കേന്ദ്രപദ്ധതികളെ കുറിച്ച് അറിവ് പകരാനും പങ്കുചേര്‍ക്കാനും ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണിത്.

പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്ന, കൂടുതല്‍ ആളുകളെ പദ്ധതികളില്‍ അംഗങ്ങളാക്കുന്ന ജില്ലകളിലെ സംഘാടകര്‍ക്കായി യാത്ര അവസാനിച്ച് ഒരു മാസത്തിനകം മകളുടെ പേരില്‍ അവാര്‍ഡ് നല്‍കുമെന്നും സുരേഷ്ഗോപി പറഞ്ഞു. മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന ജില്ലകള്‍ക്ക് 50000, 30000, 20000 എന്ന ക്രമത്തില്‍ അവാര്‍ഡ് തുക നല്കും.

ലീഡ് ബാങ്കുകള്‍ക്ക് ആ തുക എങ്ങനെ ചെലവഴിക്കാമെന്ന് തീരുമാനിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുത്തോലിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top