സ്വന്തം നാട്ടിൽ ക്രിക്കറ്റ്‌ അക്കാദമി പണിയാൻ ഒരുങ്ങി സുരേഷ് റെയ്‌ന

മ്മു കാശ്മീർ;  ജമ്മു കശ്മീരിൽ ക്രിക്കറ്റ് അക്കാദമി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ജമ്മു കശ്മീർ സ്പോർട്സ് കൗൺസിലും റെയ്നയും തമ്മിൽ മെമ്മോറാൻഡം ഓഫ് അണ്ടർസ്റ്റാൻഡിംഗിൽ ഒപ്പിട്ടു. റെയ്‌നയുടെ സ്വദേശം കൂടിയാണ് കാശ്മീർ.

കഴിഞ്ഞ ദിവസം തന്റെ പിറന്നാൾ പ്രമാണിച്ച് 34 സ്കൂളുകൾക്ക് റെയ്‌ന ശൗചാലയവും കുടിവെള്ള സംവിധാനവും ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ പ്രഖ്യാപനം. ഗ്രാസ്യ റെയ്ന ഫൗണ്ടേഷൻ എന്ന തൻ്റെ സന്നദ്ധസംഘടന വഴിയാണ് പദ്ധതികൾ നടപ്പിലാക്കുക. ഈ മാസം 27 നാണ് റെയ്നയുടെ 34 ആം പിറന്നാൾ.

Top