ഐപിഎലില്‍ 100 കോടി പ്രതിഫലം സ്വന്തമാക്കിയ നാലാം താരമായി സുരേഷ് റെയ്‌ന

ന്യൂഡല്‍ഹി: ഐപിഎലില്‍ 100 കോടി പ്രതിഫലം നേടിയ നാലാം താരം എന്ന റെക്കോഡ് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌ന. വരുന്ന ഐപിഎൽ സീസണിൽ താരത്തെ 11 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയത്. ഇതോടെ വിവിധ സീസണുകളിലായി താരം 100 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, എം.എസ്.ധോനി, രോഹിത് ശര്‍മ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യക്കാര്‍.

2020 സീസണില്‍ റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചിരുന്നില്ല. എന്നാല്‍ പുതിയ സീസണില്‍ താരം ടീമിനു വേണ്ടി കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ ചെന്നൈയ്ക്ക് വേണ്ടി 193 മത്സരങ്ങള്‍ കളിച്ച റെയ്‌ന 5368 റണ്‍സ് നേടിയിട്ടുണ്ട്.

Top