ജന്മദിനത്തോടനുബന്ധിച്ച് പാവപ്പെട്ട കുട്ടികൾക്ക് കൈത്താങ്ങായി സുരേഷ് റെയ്ന

suresh-raina-player

ർക്കാർ സ്കൂളുകൾക്ക് സഹായവുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്ന. 34 സർക്കാർ സ്കൂളുകളിലേക്ക് ശൗചാലയവും കുടിവെള്ള സംവിധാനവും ഒരുക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന പറഞ്ഞത്. തൻ്റെ 34ആം ജന്മദിനത്തോടനുബന്ധിച്ചാണ് റെയ്നയുടെ പ്രഖ്യാപനം. ഗ്രാസ്യ റെയ്ന ഫൗണ്ടേഷൻ എന്ന തൻ്റെ സന്നദ്ധസംഘടന വഴിയാണ് പദ്ധതി നടപ്പിലാക്കുക.

റെയ്‌നയും ഭാര്യം പ്രിയങ്കയും ചേർന്നാണ് ഗ്രാസ്യ റെയ്‌ന ഫൗണ്ടേഷൻ നടത്തുന്നത്.യുപി, കശ്മീർ, ഡൽഹി എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് ഈ സൗകര്യങ്ങൾ ഏർപ്പെടുത്തുക. 10000ഓളം കുട്ടികൾക്ക് ഇതിൻ്റെ ഗുണം ലഭിക്കുമെന്നാണ് സൂചന. ഇതോടൊപ്പം വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസ പദ്ധതി, സ്മാർട്ട് ക്ലാസ് റൂമുകൾ തുടങ്ങി മറ്റ് പല പദ്ധതികളും റെയ്ന നടപ്പിലാക്കും.

Top