കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; സുരേഷ് റെയ്‌ന അറസ്റ്റിൽ

മുംബൈ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഗായകന്‍ ഗുരു രണ്‍ധാവ,നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യയും ഇന്റീരിയർ ഡിസെെനറുമായ സുസെെൻ ഖാൻ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈ എയര്‍പോര്‍ട്ടിനടുത്ത് ഡ്രാഗണ്‍ഫ്‌ളൈ പബ്ബില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഐപിസി സെക്ഷൻ 188, 269,34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ, നിയമാനുസൃതമായതിൽ കൂടുതൽ അതിഥികളെ ക്ലബ്ബിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും വന്നവർ ആരും തന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. പബ്ബിലെ ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടെ മൊത്തം 34 പേര്‍ക്കെതിരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്‌ന് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയായിരുന്നു.

Top