യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം ; സുരേഷ് കല്ലടയ്ക്ക് പൊലീസിന്റെ അന്ത്യശാസനം

കൊച്ചി: കല്ലടബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സുരേഷ് കല്ലടയ്ക്ക് അന്ത്യശാസനവുമായി പൊലീസ്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. സമയപരിധി ഇന്നലെ തീര്‍ന്നതോടെയാണ് പൊലീസ് അന്ത്യശാസനം നല്‍കിയത്.

മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം.

അതേസമയം, ആക്രമണകേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് അന്വേഷണം തൃക്കാക്കര എസിപി ഏറ്റെടുത്തു. കേസില്‍ ഏഴ് പ്രതികള്‍ പിടിയിലായിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

Top