സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിലേക്ക്; ചിത്രം ‘തമിഴരശന്‍’ ടീസര്‍ പുറത്തുവിട്ടു

സുരേഷ് ഗോപി ഒരിടവേളയ്ക്ക് ശേഷം തമിഴരശന്‍ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

സുരേഷ് ഗോപി അഭിനയിക്കുന്ന രംഗവും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ നേരത്തെ തരംഗമായിരുന്നു.

ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ആന്റണിയാണ് നായകന്‍. 2015ല്‍ മൈ ഗോഡ് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.

Top