suresh gopi’s statement

കൊച്ചി: എല്ലാക്കാലത്തും രാജ്യത്തെ സേവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉണ്ടാകില്ലെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി.

കൂടുതല്‍ ചെറുപ്പക്കാര്‍ മുന്നോട്ട് വരണം. തലമുതിര്‍ന്ന ആള്‍ക്കാര്‍ മാത്രം നില്‍ക്കുമ്പോള്‍ നിറവും ഗന്ധവും പോരെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി നടത്തിയ തലമുറ മാറ്റം എന്ന പ്രയോഗത്തെ പിന്തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനവും.

നേതൃത്വത്തില്‍ തലമുറകള്‍ മാറിവരണമെന്ന് എ.കെ ആന്റണി അഭിപ്രായപ്പെട്ടത് കോണ്‍ഗ്രസിന് മാത്രം ബാധകമായിട്ടുളള കാര്യമല്ല.

കാലഘട്ടത്തിന്റെ വളര്‍ച്ച സ്വാംശീകരിച്ച് പുതുതലമുറയുടെ നിര്‍മ്മാണം ഉറപ്പാക്കാന്‍ സംഘടനാശക്തി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

Top