ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

തൃശ്ശൂര്‍ : തൃശ്ശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. മുക്കാട്ടുകര ഓഫീസിലെ പന്തലും ബാനറുകളുമാണ് പുലര്‍ച്ചെ നശിപ്പിച്ചത്. പോസ്റ്ററുകളും വലിച്ചു കീറിയിട്ടിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ ആരോപിച്ചു.

പരാജയഭീതി കാരണം സിപിഎം ആളുകളെ ഉപയോഗിച്ച് അക്രമം നടത്തുകയാണെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top