സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ എന്ന് അണിയറപ്രവർത്തകർ

ക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ 250-ആം ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഉടനെ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടവും, നായകൻ സുരേഷ് ഗോപിയുമാണ് ടൈറ്റിലുമായി
ബന്ധപ്പെട്ട വാർത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

കടുവാകുന്നിൽ കുറുവച്ചൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നു എന്ന വാർത്ത കുറച്ചു നാൾ മുമ്പ് പുറത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്നാൽ പിന്നീട് ഈ ചിത്രത്തിന് ഷാജി കൈലാസ് ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് സാമ്യതയുണ്ട് എന്ന് പറഞ്ഞു വിവാദങ്ങൾ ഉയർന്നിരുന്നു. അതുമായി ബന്ധപ്പെട്ട് ഇരു ചിത്രങ്ങളുടെയും അണിയറ പ്രവർത്തകർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇരു കൂട്ടരും ചിത്രങ്ങളുമായി മുന്നോട്ടു പോകുന്നു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് കടുവാക്കുന്നേൽ കുറുവച്ചൻ ആകുന്നു എന്ന പേരിൽ കടുവയുടെ പോസ്റ്റർ റിലീസ് ആയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചിത്രവുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യു തോമസ് ആണ്. ബിഗ് ബഡ്‌ജറ്റ് മാസ്സ് ആക്ഷൻ ഫാമിലി എൻ ട്രെയിനർ ജോനറൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം സൂപ്പർ സ്റ്റാർ സുരേഷ് ഗോപി മാസ് വേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ കൂട്ടുന്നതിന് ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ കുറുവച്ചൻ എന്ന ആളും ഒരു പോലീസ് മേധാവിയും നടത്തുന്ന കാലങ്ങൾ നീണ്ടുനിൽക്കുന്ന നിയമപോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിനാധാരം. അതേസമയം ഇരു ചിത്രങ്ങളെയും ചൊല്ലി അണിയറ പ്രവർത്തകർ തമ്മിൽ വിവാദങ്ങൾ ഉയർന്നപ്പോൾ യഥാർത്ഥ കുറുവച്ചൻ രംഗത്തു വന്നിരുന്നു. മോഹൻലാലോ സുരേഷ് ഗോപിയോ തന്റെ കഥാപാത്രം ചെയ്താൽ മതിയെന്നും, അങ്ങനെയാണെങ്കിൽ ആണ് താൻ സമ്മതിക്കൂ എന്നും കുറുവച്ചൻ അന്ന് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

എന്തുതന്നെയായാലും കുറുവച്ചന്റെ കഥ വെള്ളിത്തിരയിൽ എത്തുമ്പോൾ ഏതു ചിത്രം ആയിരിക്കും കൂടുതൽ രസകരമാവുക, ഏതായിരിക്കും പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുക എന്ന് കാത്തിരുന്നു കാണാം.

Top