‘കാവല്‍’ ആരംഭിച്ച ഫോട്ടോ പങ്കുവെച്ചു, പുറകെ കമന്റും; ചുട്ട മറുപടി നല്‍കി സുരേഷ് ഗോപി

suresh gopi

സബക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കാവല്‍. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാവുന്നത്. പുതിയ സിനിമയായ ‘കാവല്‍’ ആരംഭിച്ചിരിക്കുന്നു എന്ന തലക്കെട്ടോടെ ഫോട്ടോ പങ്കുവച്ചെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

ഫോട്ടോ പങ്കുവച്ചയുടനെ നിരവധി കമന്റുകളും താരത്തിന് ലഭിച്ചു. ‘എടപ്പാള്‍ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ..’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയായി ‘അല്ല..വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ ‘കാവല്‍’നില്‍ക്കുന്ന കഥയാ സേട്ടാ..’ എന്ന കമന്റുമായി സുരേഷ്‌ഗോപിയും കമന്റ് ചെയ്തു. ഇതോടെ പോസ്റ്റിനോളം ലൈക്ക് അദ്ദേഹത്തിന്റെ മറുപടിക്കായി.

ഷൈലോക്ക് നിര്‍മിച്ച ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. ഒരു ഇടവേളയ്ക്ക് ശേഷം പുതിയ സിനമകളുമായി വലിയ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

Top