തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും: വൈകിട്ട് നഗരത്തില്‍ റോഡ് ഷോ

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. സുരേഷ് ഗോപിയെ തൃശൂരിലെ പ്രചരണ രംഗത്തേക്ക് സ്വീകരിച്ചാനയിക്കാന്‍ തയാറെടുത്ത് ബിജെപി. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന സുരേഷ് ഗോപിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക് ആനയിക്കും. തുടര്‍ന്ന് റോഡ് ഷോ നടക്കും. സ്വരാജ് റൗണ്ട് ചുറ്റി കോര്‍പ്പറേഷന് മുന്നില്‍ സമാപിക്കുന്ന തരത്തിലാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.

നാളെമുതല്‍ എല്ലാ നിയോജന മണ്ഡലങ്ങളിലും റോഡ് ഷോയോെടെ പ്രചരണം മുറുക്കാനാണ് ബിജെപി ആലോചന. അതേസമയം ആദ്യ റൗണ്ട് പ്രചരണം പൂര്‍ത്തിയാക്കി മറ്റെന്നാണ് മുതല്‍ ഇടതു സ്ഥാനാര്‍ഥി വിഎണ്‍സ് സുനില്‍ കുമാര്‍ രണ്ടാം ഘട്ട പ്രചരണമാരംഭിക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നില്ലെങ്കിലും നിലവിലെ എംപി ടിഎന്‍ പ്രതാപന്‍ സ്‌നേഹ സന്ദേശ പദയാത്രയിലാണ്.

Top