തൃശൂരിൽ തന്നെ മത്സരിക്കും, ജയിക്കാൻ വിവാദവും വേണം !

ടൻ സുരേഷ് ഗോപിക്ക് തൃശൂരിൽ സീറ്റ് നിഷേധിക്കാനുള്ള നീക്കം ബി.ജെ.പിയുടെ ‘തിരക്കഥ’ പ്രകാരമാണെന്ന സംശയം ബലപ്പെടുന്നു. മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനായ സുരേഷ് ഗോപിയെ ഒതുക്കാനുള്ള കരുത്തൊന്നും കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനില്ലന്നതും നാം തിരിച്ചറിയണം. ലോകസഭ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടും സുരേഷ് ഗോപിയോട് തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടതു തന്നെ കേന്ദ്ര നേതൃത്വമാണ്. സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ നിയമിച്ചത് ബി.ജെ.പി നേതൃത്വം അറിഞ്ഞെടുത്ത തീരുമാനം തന്നെയാണ്. വിവാദം വഴി സ്വീകാര്യത വർദ്ധിപ്പിക്കൽ ലക്ഷ്യം ?

 

Top