സുരേഷ് ഗോപി നാളെ ആശുപത്രി വിടും

തൃശൂര്‍: ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഗോപി എംപി നാളെ ആശുപത്രി വിടും. കൊച്ചിയിലെ ആശുപതിയില്‍ ആണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. പത്തു ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. പനിയും ശ്വാസതടസവും മൂലമാണ് സുരേഷ് ഗോപിയെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്.

തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയാണ് താരം. ഇന്നലെയാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃശൂര്‍ അടക്കം എ പ്ലസ് മണ്ഡലത്തില്‍ മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ ഉണ്ടായിരുന്നു.

Top