ഇത്തവണയെങ്കിലും ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി

കൊച്ചി: ഇത്തവണയെങ്കിലും ബിജെപി സ്ഥാനാര്‍ഥി സി.ജി. രാജഗോപാലിനെ വിജയിപ്പിക്കണമെന്ന് എംപിയും നടനുമായ സുരേഷ് ഗോപി.

എറണാകുളത്തുകാര്‍ പാര്‍ട്ടി ചിഹ്നത്തിനെക്കാള്‍ പ്രാധാന്യം നല്‍കുന്നതു വ്യക്തികള്‍ക്കാണ്. മുത്തു ഏതു പാര്‍ട്ടിക്കാരനെന്നുള്ളതല്ല. അദ്ദേഹം എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും ഉപതെരഞ്ഞടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലത്തിലും ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Top