ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുരേഷ് ഗോപി എംപി. ഓഖി ദുരന്തബാധിത പ്രദേശമായ പൂന്തുറയില്‍ സന്ദര്‍ശനം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പൂന്തുറയിലെ കുടുംബങ്ങളെ ആശ്വസിപ്പിച്ച സുരേഷ് ഗോപി ദുരിതബാധിതര്‍ക്കൊപ്പം താനുണ്ടാകുമെന്നും പറഞ്ഞു.

ഓഖി ചുഴലിക്കാറ്റില്‍ തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേരെ കാണാതായ പ്രദേശമാണ് പൂന്തുറ. 28 പേര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും നടക്കുകയാണ്.

അതേസമയം പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനൊപ്പമെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമയ്ക്കുമെതിരെ കനത്ത പ്രതിഷേധമാണ് പൂന്തുറയിലെ ജനങ്ങള്‍ ഇന്നുയര്‍ത്തിയത്. എന്നാല്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് മികച്ച സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്.

Top