സുരേഷ് ഗോപി നായകനായി ‘ജെഎസ്‍കെ’, ചിത്രത്തിന് തുടക്കം

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രമാണ് ‘ജെഎസ്‍കെ’. പ്രവീൺ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി വക്കീൽ കഥാപാത്രമായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്. ‘ജെഎസ്‍കെ’ എന്ന ചിത്രത്തിന് ഇന്ന് പൂജാ ചടങ്ങുകളോടെ തുടക്കമായി.

സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‍കെ’യ്‍ക്കുണ്ട്. മാധവ് സുരേഷ് ചിത്രത്തിൽ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടിയെത്തിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, അസ്‍കർ അലി, മുരളി ഗോപി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Top