സുരേഷ് ഗോപി ചിത്രം കാവലിന്റെ ഷൂട്ടിംഗ് ഒക്ടോബർ 7-ന് പാലക്കാട്‌ പുനരാരംഭിക്കും

ലയാളത്തിന്റെ ആക്ഷൻ കിങ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രഞ്ജിപണിക്കർ ഒരുക്കുന്ന ചിത്രം കാവലിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ഒക്ടോബർ ഏഴിന് പാലക്കാട്‌ തുടങ്ങും. കഴിഞ്ഞ വർഷം അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടങ്ങളിലേക്ക് അടുക്കവേയാണ് കോവിഡ് പ്രതിസന്ധി നേരിട്ട് ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നത്. ഇപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ ചിത്രീകരണം പുനരാരംഭിക്കാൻ ആണ് അണിയറ പ്രവർത്തകരുടെ നീക്കം.

മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിന് ശേഷം മിഥുൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാവൽ നിർമ്മിച്ചിരിക്കുന്നത് ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ്. വിന്റെജ് സുരേഷ് ഗോപിയുടെ സ്റ്റൈലിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ ഒരു തരംഗമായി മാറിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോയുടെ അടുത്ത വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും.

സുരേഷ് ഗോപിയെ കൂടാതെ രഞ്ജിപണിക്കർ, സായ ഡേവിഡ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Top