ജില്ലകളിലെ ബിജെപി പ്രസിഡന്റുമാരുടെ കത്തുണ്ടെങ്കിലേ ആവശ്യങ്ങള്‍ നടപ്പാക്കൂ; സുരേഷ് ഗോപി

തൃശൂര്‍: അതാത് ജില്ലകളിലെ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്തുണ്ടെങ്കില്‍ മാത്രമെ താന്‍ ആവശ്യങ്ങള്‍ നടപ്പാക്കി കൊടുക്കുകയുള്ളൂ എന്നും നടനും എംപിയുമായ സുരേഷ് ഗോപി. തന്റെ എംപി ഓഫീസില്‍ വരുന്ന അപേക്ഷകള്‍ താന്‍ സ്വീകരിക്കാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി ബിജെപിക്ക് വേണ്ടി തൃശൂരില്‍ പ്രചരണപരിപാടികളില്‍ സജീവമാണ് സുരേഷ് ഗോപി. തൃശൂര്‍ കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സംഗമം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ കോര്‍പറേഷനില്‍ 21 മുതല്‍ 30 വരെ സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസം നീണ്ട സുരേഷ് ഗോപിയുടെ തൃശൂര്‍ ജില്ലയിലെ പ്രചരണപരിപാടികള്‍ ഇന്നവസാനിക്കും.

Top