Suresh gopi – minister

ന്യൂഡല്‍ഹി: മന്ത്രിയാക്കുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് നടന്‍ സുരേഷ്ഗോപി. . സത്യപ്രതിജ്ഞ ചെയ്യാനായി ന്യൂഡല്‍ഹിയില്‍ എത്തിയതായിരുന്നു സുരേഷ്ഗോപി.

ഇത്തരം അടിസ്ഥാന രഹിതമായ പ്രചരണങ്ങള്‍ എവിടെ നിന്നും വരുന്നുവെന്ന് അറിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുമെന്നും സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.

രാജ്യസഭയിലേക്ക് പുതുതായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കായിക താരം മേരി കോം, സുബ്രഹ്മണ്യംസ്വാമി, മാധ്യമപ്രവര്‍ത്തകന്‍ സ്വപന്‍ദാസ് ഗുപ്ത തുടങ്ങിയവര്‍ രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരി മുമ്പാകെ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

Top