മലയാള സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ഗോകുല്‍ സുരേഷ്

gokul-suresh

ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലും ഗോകുല്‍ സുരേഷ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. എന്നാല്‍ മലയാള സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് ഗോകുല്‍ പറയുന്നത്.

തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടക്കുന്നതിനിടെ തന്നെ തേടി എത്താന്‍ നിര്‍മ്മാതാക്കള്‍ പോലും മടി കാണിച്ചുവെന്നും, തനിക്കതിലൊന്നും കുഴപ്പമില്ലെന്നും, ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും കഴിവുള്ളയാള്‍ക്ക് ഉയര്‍ന്നുവരാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും താരം പറഞ്ഞു.

പ്രേക്ഷകരെ വഞ്ചിക്കാത്ത സിനിമ ചെയ്യണമെന്നതാണ് ആഗ്രഹം. ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും പുതുമയുടെ ഏതെങ്കിലും അംശം ഉണ്ടോ എന്നു നോക്കാറുണ്ട്. വിചാരിച്ചതുപോലെ വരുന്നില്ലെന്നു കണ്ടപ്പോള്‍ ഒരിക്കല്‍ ഒരു സിനിമ പാതിവഴിയില്‍ നിര്‍ത്തിപ്പോന്നിട്ടുമുണ്ട്. ഗോകുല്‍ പറയുന്നു.

Top