കളിയാക്കണ്ട, ‘തൃശൂർ എടുത്തില്ലങ്കിലും’ സുരേഷ് ഗോപി വിറപ്പിച്ചു !

തിരുവനന്തപുരം: തൃശൂരിൽ ഏറെ ഓളമുണ്ടാക്കിയ നടൻ കൂടിയായ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായെങ്കിലും നേടിയിരിക്കുന്ന വോട്ടുകളുടെ എണ്ണം 293405 ആണ്. 191141 വോട്ടുകളുടെ വര്‍ധന.

വെറും 17 ദിവസങ്ങളാണ താരം പ്രചാരണ രംഗത്തുണ്ടായിരുന്നത്. നന്നായി ആസൂത്രണം ചെയ്ത് സ്ഥാനാര്‍ത്ഥിത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ തൃശൂരിലെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഏകദേശം രണ്ട് ലക്ഷം വോട്ടുകളുടെ വര്‍ധനവാണ് സുരേഷ് ഗോപി സ്ഥാനാത്ഥിയായതിലൂടെ ബിജെപിക്ക് അധികം ലഭിച്ചത്.

പ്രതാപനാണ് തൃശ്ശൂര്‍ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണ്. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. സമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം ട്രോളിന് വിധേയമായതും അദ്ദേഹത്തിന് സഹായകമായി. നിലവില്‍ രാജ്യസഭ എംപിയാണ് സുരേഷ് ഗോപി.

2014ല്‍ കെപി ശ്രീശനായിരുന്നു തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. മൂന്നാം സ്ഥാനത്തായ ശ്രീശന്‍ 102681 വോട്ടുകള്‍ മാത്രമാണ് നേടിയത്. നാട്ടിക, മണലൂര്‍, പുതുക്കാട് എന്നിവിടങ്ങളിലാണ് ബിജെപി വോട്ട് കൂടുതല്‍ നേടിയത്. തൃശൂരില്‍ 12166 വോട്ട് മാത്രമാണ് ബിജെപി നേടിയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറി.

Top