സുരേഷ് ഗോപി ചിത്രം ‘വരാഹം’ ; പൊലീസ് ഉദ്യോഗസ്ഥനായി ഗൗതം മേനോന്‍

സുരേഷ് ഗോപിയുടെ ‘വരാഹം’ എന്ന ചിത്രത്തില്‍ നടനും സംവിധായകനുമായ ഗൗതം മേനോന്‍ ജോയിന്‍ ചെയ്തു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഈ ചിത്രത്തില്‍ ഗൗതം മേനോന്‍ അഭിനയിക്കുന്നത്. ഡിസംബര്‍ ഇരുപത്തിരണ്ടിനാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ ജോണറിലാണ് കഥ പറയുന്നത്. ചിത്രത്തില്‍ സുരേഷ് ഗോപി തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നവ്യാനായര്‍, മാമാങ്കം എന്ന സിനിമയിലൂടെ ശ്രദ്ധേയ പ്രാചി ടെഹ്ലാന്‍ എന്നിവരാണ് സിനിമയിലെ നായികമാര്‍. ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, സാദിഖ്, സരയു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളില്‍ വിനീത് ജയ്‌നും സഞ്ജയ് പടിയൂരും ചേര്‍ന്നാണ് വരാഹത്തിന്റെ നിര്‍മ്മാണം. ജിത്തു കെ ജയന്‍, മനു സി കുമാര്‍ എന്നിവരാണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു സി കുമാര്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിളളിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് മണ്‍സൂര്‍ മുത്തുട്ടി, കലാസംവിധാനം സുനില്‍ കെ ജോര്‍ജ്, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്‌മത്ത്, മേക്കപ്പ് റോണെക്‌സ് സേവ്യര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Top