തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകൾ തള്ളി സുരേഷ് ഗോപി

ശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്ത തെറ്റ് ആണെന്ന് നടൻ സുരേഷ് ഗോപി. ദൈവത്തിന്റെ അനുഗ്രഹത്താല്‍ താൻ ആരോഗ്യവാനായിരിക്കുന്നുവെന്നും താരം വ്യക്തമാക്കി. ആലുവ യുസി കോളേജില്‍ ഗരുഡൻ സിനിമയിലെ ലോക്കേഷനിലാണ് ഞാൻ. ആശംസകള്‍ക്കും സന്ദേശങ്ങള്‍ക്കും താൻ നന്ദി പറയുന്നതായും സുരേഷ് ഗോപി വ്യക്തമാക്കി.

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘ഗരുഡൻ’. അരുണ്‍ വര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ‘ഗരുഡൻ’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. മിഥുൻ മാനുവൽ തോമസ്സിന്റേതാണ് തിരക്കഥ.

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഡിക്സൻ പെടുത്താസ്. മേക്കഷ് റോണക്സ് സേവ്യർ ആണ്. കോസ്റ്റ്യും ഡിസൈൻ സ്റ്റെഫി സേവ്യർ, പിആര്‍ഒ വാഴൂര്‍ ജോസ്.

Top