തിരുവനന്തപുരം: കൃഷിമന്ത്രി പി.പ്രസാദിനെ അഭിനന്ദിച്ച് സുരേഷ് ഗോപി. ഒരു കർഷകൻ മന്ത്രിയായപ്പോൾ നല്ല വ്യത്യാസം അനുഭവപ്പെടുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയമായി തങ്ങൾ എതിർചേരിയിലാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭാരതത്തെ കുറിച്ചുള്ള സ്വപ്നത്തിന് താങ്ങായി നിൽക്കുന്ന മനസ്ഥിതിയാണ് പി.പ്രസാദിന്റേത് എന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം കര്‍ഷക നിയമങ്ങൾ പിൻവലിച്ചതിൽ തനിക്ക് ശക്തമായ അമര്‍ഷം ഇപ്പോഴുമുണ്ടെന്നും ഈ രാജ്യം നേരിടുന്ന ഗതികേടായിട്ടാണ് അതിനെ കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ക്രമസമാധാന പ്രശ്നമായി മാറും എന്ന സാഹചര്യത്തിലാണ് കര്‍ഷക നിയമം പിൻവലിക്കേണ്ടി വന്നത്. കേരളത്തിൽ നിന്ന് ഏഴ് കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ നടക്കാത്ത ദേശീയപാതാ വികസനമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.