സുരേഷ് ഗോപി വീണ്ടും അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നു

ടന്‍ സുരേഷ് ഗോപി അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നു.രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച സുരേഷ്‌ഗോപി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിനിമാമേഖലയിലേക്ക് തിരിച്ചു വരുന്നത്. തമിഴ് സിനിമയിലൂടെയാണ് താരം വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്.

ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന തമിഴരശന്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.വിജയ് ആന്റണി നായകനാകുന്ന ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷമാണ് സുരേഷ്‌ഗോപിയുടേത്. രമ്യാ നമ്പീശനാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.താരത്തിന്റെ തിരിച്ചു വരവ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Top