ജഗതിക്ക് ഓണസമ്മാനവുമായി സുരേഷ് ഗോപി എത്തി

ലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരം ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയാണ് താരം പ്രിയ സുഹൃത്തിനെ കണ്ട് ഓണക്കോടി സമ്മാനിച്ചത്. ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറൽ ആയികൊണ്ടിരിക്കുകയാണ്.

‘ജഗതി എന്ന അഭിനയ വിസ്മയം’ എന്ന പുസ്‌തക പ്രകാശനവും സുരേഷ് ഗോപി നിർവഹിച്ചു. രമേഷ് പുതിയമഠമാണ് പുസ്‌തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പുസ്തകത്തെക്കുറിച്ച് സുരേഷ് ഗോപി ജഗതിക്ക് ഏതാനും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്‌തു.

അതേസമയം, സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പാപ്പൻ’ വിജയകരമായി പ്രദർശനം തുടരുകയാണ്. ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടിൽ എത്തിയ ചിത്രം 50 കോടി ക്ലബിൽ എത്തിയിരുന്നു. സുരേഷ്‌ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒരുമിച്ച ചിത്രമാണിത്.

Top