ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടും എത്തുന്നു; ഒപ്പം ലാലും

നക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം അടുത്ത മാസം അവസാനം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സുരേഷ് ഗോപിയും ലാലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഥിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗുഡ്ലൈന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി ചിത്രം കസബയായിരുന്നു നിധിന്റെ ആദ്യ സിനിമ.

ജോഷി സംവിധാനം ചെയ്ത ലേലത്തിന്റെ രണ്ടാം ഭാഗമാണ് വരാന്‍ പോവുന്നത്. 1997 ല്‍ റിലീസിനെത്തിയ സിനിമയില്‍ എം.ജി സോമന്‍ അവതരിപ്പിച്ച ആനക്കാട്ടില്‍ ഈപ്പച്ചനും മകന്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ചിരുന്നു.

ഇടുക്കിയുടെ ഉള്‍നാടന്‍ പ്രദേശങ്ങളാണ് ലൊക്കേഷന്‍. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം തില്ലര്‍ സ്വഭാവത്തിലുള്ളതാണ്. യുവനായികയാകും ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുക.

Top