സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാതെ സുരേന്ദ്രന്‍ നാട്ടിലേക്ക് മടങ്ങി.

അഞ്ച് ദിവസം ഡല്‍ഹിയില്‍ തങ്ങിയ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായും മാത്രമാണ് കൂടിക്കാഴ്ച നടത്തിയത്. ഈ യോഗങ്ങളില്‍ സുരേന്ദ്രന് കടുത്ത മുന്നറിയിപ്പ് ദേശീയ നേതൃത്വം നല്‍കിയതായും സൂചനയുണ്ട്.

അധ്യക്ഷ സ്ഥാനത്ത് നിന്നും ഉടന്‍ മാറ്റില്ലെങ്കിലും പകരക്കാരനെ വൈകാതെ കണ്ടെത്താന്‍ ദേശീയ നേതൃത്വം ആലോചിക്കുന്നതായാണ് സൂചന. സംസ്ഥാനത്ത് ബിജെപി നേതൃത്വം നേരിടുന്ന തിരിച്ചടികളുടെ സാഹചര്യത്തിലാണ് ദേശീയ നേതൃത്വം സംഘടനാ രംഗത്ത് പുനരാലോചനക്ക് മുതിരുന്നത്.

കൂടാതെ, ബിജെപി കൊടകര കള്ളപ്പണക്കേസും സി കെ ജാനുവിനെ പത്ത് ലക്ഷം രൂപ കള്ളപ്പണം നല്‍കിയെന്ന ആരോപണവും മഞ്ചേശ്വരത്ത് പണം ബിഎസ്പി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ച കേസും ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.

Top