സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കി; ആരോപണത്തില്‍ പ്രതികരിച്ച് സി.കെ ജാനു

വയനാട്: എല്‍ഡിഎഫില്‍ നിന്ന് എന്‍ഡിഎയിലേക്ക് എത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ട് പത്ത് ലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി സി.കെ ജാനു രംഗത്ത്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. രണ്ട് പേരാണ് ഇതിന് പിന്നില്‍. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി.കെ ജാനു പ്രതികരിച്ചു.

സി.കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍. ജാനു ചോദിച്ചത് 10 കോടി രൂപയാണെന്നും പ്രസീത പറയുന്നു. പ്രസീതയുടെ ഫോണ്‍ സംഭാഷണം വാട്‌സാപ്പിലൂടെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം പരസ്യമായി ഉന്നയിച്ച് പ്രസീത രംഗത്ത് വന്നത്.

ആരോപണം നിഷേധിച്ച സികെ ജാനു, തനിക്ക് അമിത് ഷായുമായടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ലെന്നും പ്രതികരിച്ചു.

 

 

Top