ഹിന്ദുത്വം നില നില്‍ക്കാന്‍ ഇങ്ങനെ ചെയ്യൂ; വീണ്ടും വിവാദ പ്രസ്ഥാവനയുമായി ബിജെപി

SURENDRA-SING

ലക്‌നൗ: ഹിന്ദുത്വം നില നില്‍ക്കാന്‍ ഹിന്ദു ദമ്പതികള്‍ അഞ്ച് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്.

കുട്ടികള്‍ ദൈവത്തിന്റെ പ്രസാദമാണെന്നും ഇന്ത്യയില്‍ ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിക്കുന്നതിന് ഇത് അനിവാര്യമാണെന്നും സുരേന്ദ്ര സിംഗ് വ്യക്തമാക്കി. എല്ലാ ആത്മീയ നേതാക്കളുടേയും ആഗ്രഹമാണ് ഓരോ ദമ്പതികള്‍ക്കും കുറഞ്ഞത് അഞ്ച് കുട്ടികളെങ്കിലും ഉണ്ടാവുകയെന്നത്. ഈ മാര്‍ഗത്തിലൂടെ ജനസംഖ്യയെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കുന്നതാണ്. ഹിന്ദു ശക്തനാകുന്നതോടെ ഇന്ത്യ കരുത്തുള്ളതാകും. ഹിന്ദു ക്ഷീണിച്ചാല്‍ ഇന്ത്യയും ക്ഷീണിക്കും അദ്ദേഹം പറഞ്ഞു.

ആദ്യമായല്ല ഇത്തരം വിവാദ പ്രസ്താവനകളിലൂടെ സിംഗ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. രാജ്യത്തു വര്‍ധിച്ചു വരുന്ന ബലാത്സംഗങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രീരാമനു പോലും സാധിക്കില്ലായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Top