‘കീഴടങ്ങിയ മോദി’ ; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കീഴടങ്ങിയ മോദി എന്നാണ് രാഹുലിന്റെ പരിഹാസം.

നരേന്ദ്ര മോദി ചൈനയെ പ്രീണിപ്പിക്കുന്നു എന്ന ജപ്പാന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെ പരാമര്‍ശിച്ചാണ് രാഹുലിന്റെ ട്വീറ്റ്.

‘ശരിക്കും അങ്ങനെതന്നെയോ, കീഴടങ്ങിയ മോദി’ എന്നാണ് രാഹുലിന്റെ ട്വീറ്റ്. ജപ്പാന്‍ ടൈംസ് പ്രസിദ്ധീകരിച്ച മാധ്യമറിപ്പോര്‍ട്ടും രാഹുല്‍ ഒപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇനിയെങ്കിലും ചൈനയ്ക്കു നേരെയുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ മോദി തയ്യാറാവുമോ എന്നാണ് ജപ്പാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ആഞ്ഞുപരിശ്രമിക്കുമ്പോള്‍ ചൈന അതിര്‍ത്തി വിപുലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്ന തിരക്കിലായിരുന്നു എന്നും ജപ്പാന് ടൈംസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

Top