കൊറോണ വൈറസ്; വജ്ര വ്യാപാരത്തിലും പ്രതിസന്ധി

സൂറത്ത്: കൊറോണ വൈറസ് ഹോങ്കോങിലും സ്ഥിരീകരിച്ചതോടെ സൂറത്തിലെ വജ്രവ്യാപാരവും പ്രതിസന്ധിയിലായി. അടുത്ത രണ്ട് മാസം 8000 കോടി രൂപയില്‍ കുറയാത്ത നഷ്ടം ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പ്രതിവര്‍ഷം 50,000 കോടിയുടെ വജ്രമാണ് സൂറത്തില്‍ നിന്നും ഹോങ്കോങിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്. എന്നാല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഒരു മാസത്തെ അവധിയാണ് ഹോങ്കോങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വ്യാപാരം പൂര്‍ണമായും തടസപ്പെട്ടത്.

സ്ഥിതിഗതികള്‍ തുടരുകയാണെങ്കില്‍ അടുത്ത മാസം ഹോങ്കോങില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അന്താരാഷ്ട്ര ജ്വല്ലറി എക്‌സിബിഷന്‍ റദ്ദാക്കുമെന്നും വജ്രവ്യാപാരികള്‍ അറിയിച്ചു.

ഹോങ്കോങില്‍ മാത്രം 18 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

Top