ലോക്ക് ഡൗണ്‍; ഗുജറാത്തില്‍ റോഡിലിറങ്ങിയ അതിഥി തൊഴിലാളികളില്‍ 93പേര്‍ അറസ്റ്റില്‍

സൂറത്ത്: കൊറോണ പടര്‍ന്ന് പിടിക്കുന്നതിനാല്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് നാട്ടില്‍ പോകാന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് റോഡിലിറങ്ങിയ അതിഥി തൊഴിലാളികളില്‍ 93 പേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്.ഇവരില്‍ 500 പേര്‍ക്കെതിരെ കേസെടുത്തു.

റോഡില്‍ ഇറങ്ങി പ്രതിഷേധിച്ച ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ഒടുവില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ നീക്കിയത്.

ഗണേഷ് നഗര്‍, തിരുപ്പതി നഗര്‍ എന്നിവിടങ്ങളില്‍ ഇന്നലെ വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. നിയന്ത്രണം ലംഘിച്ച് നൂറുകണക്കിന് അതിഥി തൊഴിലാളികള്‍ ഇവിടെ തെരുവിലിറങ്ങിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ വിധി ചൗധരി പറഞ്ഞു. ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമായാണ് 93 തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. തുണിമില്ലുകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ്, ബീഹാര്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍.

Top