ശരീരത്തില്‍ ചന്ദ്രയാന്‍ 2 ആലേഖനം ചെയ്ത് യുവതി; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വരാത്രി ആഘോഷങ്ങളുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി സൂറത്ത് സ്ത്രീകള്‍ അവരുടെ ശരീരത്തില്‍ വിവിധ നിറങ്ങള്‍ ഉപയോഗിച്ച് ചന്ദ്രയാന്‍ -2, ആര്‍ട്ടിക്കിള്‍ 370 എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കി പെയിന്റ് ടാറ്റൂകള്‍ ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ചന്ദ്രയാന്‍ -2, റോഡ് സുരക്ഷ, ആര്‍ട്ടിക്കിള്‍ 370 തുടങ്ങി സമകാലിക വിഷയങ്ങളാണ് അവര്‍ ശരീരത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. വാര്‍ത്താ ഏജന്‍സി എഎന്‍ഐ ആണ് സ്ത്രീകളുടെ ബോഡി പെയിന്റിങ്
ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഒരു സ്ത്രീ തന്റെ ശരീരത്തില്‍ ചന്ദ്രയാന്‍ -2 വും മറ്റൊരു സ്ത്രീ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് യാത്രക്കാരന് ഹെല്‍മെറ്റ് ഇടുന്നതും ആലേഖനം ചെയ്തു.

ടാറ്റൂകളുടെ ആശയത്തിന് വിലയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Top