വീണ്ടും അംഗീകാര തിളക്കത്തിൽ ‍’സൂരറൈ പോട്ര്’

മികച്ച അഭിപ്രായം നേടി ജനമനസുകളിൽ ഇടം നേടിയ സൂര്യ ചിത്രം ‍സൂരറൈ പോട്രിന് മറ്റൊരു അംഗീകാരം കൂടി. ചിത്രം ഓസ്‌കാറിന്‌ മത്സരിക്കുന്നു എന്നതാണ് സിനിമ പ്രേമികളെ ആവേശത്തിലാക്കിയ ആ വാർത്ത. കൊവിഡ് പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്ന വര്‍ഷമാണ് കടന്നുപോയത് എന്നതിനാല്‍ ഡയറക്ട് ഒടിടി റിലീസ് ചിത്രങ്ങള്‍ക്കും ഇത്തവണ ഓസ്കര്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം അക്കാദമി നല്‍കുന്നുണ്ട്. അതുപ്രകാരമാണ് ‘സൂരറൈ പോട്രും’ ഓസ്കര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്.

പൊതുവിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെടുന്നത്. മികച്ച നടന്‍, നടി, സംവിധാനം, സംഗീത സംവിധാനം, കഥാരചന തുടങ്ങിയ പ്രധാന വിഭാഗങ്ങളിലടക്കം മത്സരിക്കാനുള്ള സാധ്യതയാണ് ഇതോടെ ചിത്രത്തിന് തെളിയുന്നത്. അക്കാദമിയുടെ സ്ക്രീമിംഗ് റൂമില്‍ ഇന്നുമുതല്‍ ചിത്രം പ്രദര്‍ശനത്തിന് ഉണ്ടാവും. പ്രദര്‍ശനങ്ങള്‍ കാണുന്ന അക്കാദമി അംഗങ്ങളുടെ വോട്ടുകളും നോമിനേഷനും അനുസരിച്ചാണ് മത്സരം മുന്നോട്ടുപോകുന്നത്.ഏതായാലും സിനിമക്ക് ലഭിച്ച ഈ അംഗീകാരം ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനിക്കാവുന്ന ഒന്ന് തന്നെയാണ്.

Top