സുരാജ് ചിത്രം ‘ഹെവൻ’ ഒടിടിയിൽ 19ന് എത്തും

വാഗതനായ ഉണ്ണി ഗോവിന്ദ്‍രാജ് സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ഹെവൻ’. ജന​ഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പെലീസ് വേഷത്തിൽ‌ സുരാജ് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഓ​ഗസ്റ്റ് 19ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഹെവൻ പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു.

എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പി എസ് സുബ്രഹ്‍മണ്യന്‍, ഉണ്ണി ഗോവിന്ദ്‍രാജ് എന്നിവരുടേതാണ് രചന. അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, സംഗീതം ഗോപി സുന്ദര്‍, വരികള്‍ അന്‍വര്‍ അലി, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, എഡിറ്റിംഗ് ടോബി ജോണ്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സംഘട്ടനം മാഫിയ ശശി, സൌണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, കളറിസ്റ്റ് ശ്രിക് വാര്യര്‍, പിആര്‍ഒ ശബരി.

Top