സുരാജ് വെഞ്ഞാറമൂട് ചിത്രം കുട്ടൻപിള്ളയുടെ ശിവരാത്രിയുടെ മോഷൻ പോസ്റ്റർ കാണാം

സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന പുതിയ ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി.

ജീന്‍മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തെത്തി.

സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയെ അവതരിപ്പിക്കുന്നത്.

ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയില്‍ ശ്രിന്ദ, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാലക്കാടും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍.

Top