സുരാജ് നായകനാകുന്ന ചിത്രം ‘റോയ്’ ഒടിടി റിലീസ് ആയി എത്തിയേക്കും

സുരാജ് വെഞ്ഞാറംമൂട് പ്രധാന റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് റോയ്. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം നേരിട്ട് ഒടിടി റിലീസ് ആയി എത്തിയേക്കും. ഛായാഗ്രഹണം ജയേഷ് മോഹനും ,എഡിറ്റിംഗ് വി. സാജനും ,സംഗീതം മുന്ന പി.എംമും ,ഗാനരചന വിനായക് ശശികുമാറും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പും, പ്രൊഡ്ക്ഷന്‍ ഡിസൈന്‍ എം. ബാവയും , പി.ആര്‍. ഒ എ.എസ് ദിനേശും ,അസോസിയേറ്റ് ഡയറക്ടേഴ്‌സ് എം.ആര്‍ വിബിനും, സുഹൈല്‍ ഇബ്രാഹിമും ,സമീര്‍ എസുമാണ്. വൈലസാണ്‍ മൂവിസാണ് ചിത്രം നിര്‍മിക്കുന്നത്. ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ വന്നിട്ടില്ല.

Top