സുരാജ് വെഞ്ഞാറമൂടിന്റെ റോയ് എത്തുന്നു, ഡിസംബർ ഒൻപതിന് സോണി ലിവിൽ

രൊറ്റ ​ഗാനത്തിലൂടെ ആരാധകരുടെ ഇടംനേടിയ ചിത്രമാണ് സുരാജ് വെഞ്ഞാറമൂടിന്റെ റോയ് എന്ന ചിത്രം. ​ഗാനത്തിലെ പ്രണയനായകനായുള്ള സുരാജിന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇപ്പോൾ കാത്തിരിപ്പ് അവസാനിപ്പിച്ച് ചിത്രം റിലീസിന് എത്തുകയാണ്. സോണി ലിവിലൂടെ ഡിസംബർ ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യുക.

സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂർത്തിയായി ഏകദേശം രണ്ട് വർഷങ്ങൾക്കു ശേഷമാണ് റോയ് റിലീസിനെത്തുന്നത്. ക്ഷമയോടെ കാത്തിരുന്നവരോട് നിറയെ സ്നേഹം റോയ് ഉടനെത്തുന്നു. ഒപ്പമുണ്ടാവണം…!- എന്നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് സുനിൽ ഇബ്രാഹിം കുറിച്ചത്.

സിനിമയുടെ കഥയും തിരക്കഥയും സംഭാഷണം നിർവഹിച്ചിരിക്കുന്നതും സുനിലാണ്. ജയേഷ് മോഹൻ ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികൾക്ക് മുന്ന പി. എം. സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദർ. റോണി ഡേവിഡ്, ജിൻസ് ഭാസ്ക്കർ, വി.കെ. ശ്രീരാമൻ, വിജീഷ് വിജയൻ, റിയ സെെറ, ഗ്രേസി ജോൺ, ബോബൻ സാമുവൽ, അഞ്ജു ജോസഫ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നെട്ടൂരാൻ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറിൽ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Top