സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘സവാരി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രം ‘സവാരി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി.

നവാഗതനായ അശോക് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദിലീപും എത്തും.

പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന ‘സവാരി’യെന്ന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ വേഷമിടുന്നു.

തേക്കിന്‍കാട് മൈതാനത്തും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രം ഉടനെ തിയേറ്ററുകളിലെത്തും.

Top