‘റോയ്’; സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രമെത്തുന്നു

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് റോയ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുകയാണ്. മായാനദി താരം ജയേഷ് മോഹനാണ് സിനിമാറ്റോഗ്രഫി. മുന്ന പി എം ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

ദശമൂലം ദാമു, ഹിഗ്വിറ്റ, എന്നിവയാണ് സുരാജിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ഹേമന്ദ് ജി നായരാണ് ഹിഗ്വിറ്റ സംവിധാനം ചെയ്യുന്നത്. ധ്വാന്‍ ശ്രീനിവാസനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Top