താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കു വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല; സുരാജ് വെഞ്ഞാറമൂട്

താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കു വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. രാഷട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി സോഷ്യല്‍ മീഡിയയില്‍ താന്‍ പ്രചാരണം നടത്തി എന്നത് വ്യാജ വാര്‍ത്തയാണെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. താന്‍ ഒരു പാര്‍ട്ടിക്കു വേണ്ടിയും സാമൂഹ്യമാധ്യങ്ങള്‍ വഴി പ്രചാരണം നടത്തിയിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

പ്രിയമുള്ളവരെ
ഞാൻ സുരാജ് വെഞ്ഞാറമൂട് ഒരു കലാകാരനായ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയും വോട്ട് അഭ്യർഥിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പ്രചാരണവും നടത്തിയിട്ടില്ല എന്നാൽ എന്റെ പേരിൽ ചില വ്യാജ പ്രചരണങ്ങൾ കണ്ടു വരുന്നു. ഇത് എന്റെ അറിവോടെ അല്ല എന്ന് എന്റെ പ്രിയപെട്ട പ്രേക്ഷകരെ അറിയിക്കുന്നു..
നന്ദി
എന്ന് സ്വന്തം
സുരാജ് വെഞ്ഞാറമ്മൂട്

Top