സണ്ണി ലിയോണിന്റെ രംഗീലയില്‍ സുരാജ് വെഞ്ഞാറമൂടും

ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് രംഗീല. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും മുഖ്യവേഷത്തിലെത്തുന്നുണ്ട്. സലിം കുമാര്‍, ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, രമേഷ് പിഷാരടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ജയലാല്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന ജയറാം കൈലാസ് ചിത്രം പപ്പുവിനു ശേഷം ബാക്ക്വാട്ടര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് രംഗീല.

സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമാണ് വീരമാദേവി റിലീസിംഗിന് ഒരുങ്ങുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

Top