സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ആഭാസത്തിന്റെ റിലീസ് ഏപ്രില്‍ 27ലേക്ക് മാറ്റി

വാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ ആഭാസം വിഷു റിലീസായി തിയറ്ററുകളിലെത്തില്ല. പകരം ഏപ്രില്‍ 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സംസ്‌കാരം എന്ന പേരിലും സദാചാരം എന്ന പേരിലും അടിച്ചേല്‍പ്പിക്കുന്ന വൃത്തികേടുകളെയും അടിഞ്ഞുകൂടിയിരിക്കുന്ന സവര്‍ണ മനോഭാവത്തെയുമാണ് ചിത്രം വിമര്‍ശന വിധേയമാക്കുന്നതെന്ന് സംവിധായകന്‍ ജുബ്രിത് നമ്രാഡത്ത് പറയുന്നു.

ഊരാളി മ്യൂസിക് ബാന്‍ഡാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു ബസിലെ യാത്രക്കാരുടെ ഇടയില്‍ വികസിക്കുന്ന കഥയാണ് ആഭാസം പറയുന്നത്. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍, ശീതള്‍ ശ്യാം എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്റെ സ്പയര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top