ഐഎഫ്എഫ്കെയില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രദര്‍ശിപ്പിച്ചത് ഭാഗ്യമെന്ന് സുരാജ്

suraj venjarammood

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ പ്രദര്‍ശിപ്പിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് ചിത്രത്തിലെ നായകന്‍ സുരാജ് വെഞ്ഞാറമൂട്.

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍, ജനങ്ങള്‍ ഏറ്റുവാങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് പ്രതികരിച്ച താരം ഫിലിംഫെസ്റ്റിവലില്‍ പങ്കെടുക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷവും പങ്ക് വെച്ചു.

കൂടാതെ ചലച്ചിത്രമേളകളില്‍ സിനിമാതാരങ്ങള്‍ പങ്കെടുക്കാന്‍ തയ്യാറാകണമെന്നും താരം പറഞ്ഞു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും കൂടാതെ സുരാജിന്റെ രണ്ടുപേര്‍ എന്ന ചിത്രവും ഫിലിംഫെസ്റ്റിവലില്‍ ഉണ്ട്.

Top