തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം സുരാജ് -നിമിഷ സജയൻ ജോഡികൾ വീണ്ടും

ദേശീയ അന്തർ ദേശീയ ശ്രദ്ധയാകർഷിച്ച സൂപ്പർ ഹിറ്റ് ചിത്രം ദിലീഷ് പോത്തൻ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും
ശേഷം സുരാജ് വെഞ്ഞാറമൂട് -നിമിഷ സജയൻ ജോഡികൾ വീണ്ടും ഒന്നിക്കുന്നു. ടോവിനോ തോമസ് നായകനായെത്തിയ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രമൊരുക്കിയ ജോബി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിച്ചു വരികയാണ്. ഫാമിലി ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ഒരു സ്കൂൾ അധ്യാപകന്റെ വേഷത്തിലാണ് എത്തുന്നത്. സുരാജിനെ ഭാര്യയുടെ ഭാര്യയുടെ വേഷത്തിൽ നിമിഷയും എത്തുന്നു. ധന്യ സുരേഷ്, മൃദുലാ ദേവി എന്നിവരാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സാലു കെ തോമസ് ആണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. സൂരജ് കുറുപ്പ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

Top